Thursday, August 30, 2012

തല്‍ക്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ ............

കുട്ടിക്കാലത്ത്  റേഡിയോയില്‍ മാത്രം കേട്ടിരുന്ന ഗാനം. യൂട്യൂബ്  ല്‍ പഴയ ഗാനങ്ങള്‍ തിരയുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ ലഭിച്ചത്. കേട്ടപ്പോള്‍ അറിയാതെ ആ പഴയ കാലത്തേക്ക്.  പണ്ട് റേഡിയോയില്‍ കേട്ടിരുന്ന അതേ സബ്ദം ഒരു മറ്റവുമില്ല. കുടുമ്പവീട്ടില്‍ അപ്പാമയും അപ്പായിയും കൊച്ചുഅച്ചന്‍മാരും അത്തമാരും അപ്പച്ചിയുടെ മക്കളുമാരും എല്ലാവരുമായി എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്നകാലം. ഈ ഗാനം എന്നേ വീണ്ടും മണ്ണെണ്ണ വിളക്കും ബാറ്ററിറേഡിയോയും ഒത്തിരി ഒത്തിരി  സന്തോഷങ്ങളും ഉള്ള ആ കാലത്തേക്ക് എത്തിച്ചു. ഇന്ന്‍ എല്ലാരും പലനാടുകളില്‍ പരസ്പരം കണ്ടാല്‍ പോലും സംസാരിക്കാന്‍ താല്പര്യം ഇല്ല.  

           തല്‍ക്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ
           എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ
           നിത്യവും കൂട്ടലെത്ര കിഴിക്കലെത്ര നീ നടത്തി 
           കറുപ്പ് നീ വെളുപ്പാക്കി വെളുപ്പു പിന്നെ കരുപ്പാക്കി 

   ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന ചിത്രത്തിനു വേണ്ടി സംഗീതവും രചനയും ശ്രീകുമാരന്‍ തമ്പി സാര്‍ നിര്‍വഹിച്ചു യേശുദാസ് ആലപിച്ച ഗാനം എത്ര മനോഹരം. ദൈവീകത കുറഞ്ഞു വരുന്ന ഈ കാലത്ത് എല്ലാര്‍ക്കും ഒരോര്‍മപെടുത്തലല്ലേ ഈ ഗാനം. ഗാനം upload ചെയ്ത മിനി ആനന്ദിനോട്  വലിയ നന്ദി അറിയിക്കുന്നു.



തല്‍ക്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ 
എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ 
തെറ്റുന്ന കണക്കിന്റെ പുസ്തകം നിന്‍ മനസ്സു
തെറ്റാത്ത കണക്കു തേടും ജല്ല ജലാലിന്‍ അരുലാല്‍ (തല്‍ക്കാല)

നിത്യവും കൂട്ടലെത്ര കിഴിക്കലെത്ര നീ നടത്തി 
കറുപ്പ് നീ വെളുപ്പാക്കി വെളുപ്പു പിന്നെ കരുപ്പാക്കി 
നീ ചേര്‍ത്ത കനകമെല്ലാം നിന്‍ ഖബറില്‍ കടന്നിടുമോ -2
മൂന്ന് തുണ്ടം തുണി പൊതിയും മണ്ണ് മാത്രം നിന്റെ ദേഹം (തല്‍ക്കാല)

പച്ചയാം മരത്തില്‍ പോലും തീ നിറയ്ക്കും അല്ലാഹു 
പാഴ് മറു ഭൂമിയിലും പൂ വിടര്‍ത്തും അല്ലാഹു 
ആലമീന്‍ അവന്‍ നിനയ്ക്കതിളകുകില്ലോരന് പോലും 
ആ നോട്ടം തിരുത്താത്ത കണക്കുണ്ടോ കൂട്ടുകാരാ ( തല്‍ക്കാല)